ഖ​ത്ത​റി​ല്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 171 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Saturday, January 16, 2021 9:26 PM IST
ദോ​ഹ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച 171 പേ​ർ​ക്കെ​തി​രേ​യാ​ണ് പു​തി​യ​താ​യി കേ​സെ​ടു​ത്ത​ത്.

താ​മ​സ സ്ഥ​ല​ത്തു​നി​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ രാ​ജ്യ​ത്ത് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ നിയമം ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 17 മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ച്ചാ​ല്‍ നി​ല​വി​ല്‍ 500 റി​യാ​ലും അ​തി​ന് മു​ക​ളി​ലു​മാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും പി​ഴ ചു​മ​ത്തു​ന്ന​ത്.