ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം ലീ​ഗ​ൽ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Monday, January 18, 2021 11:40 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് എ​ല്ലാ​വി​ധ നി​യ​മ ഉ​പ​ദേ​ശ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം കു​വൈ​റ്റും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ജ​നു​വ​രി ര​ണ്ടു​മു​ത​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും രാ​വി​ലെ 10 മു​ത​ൽ 12 വ​രെ നി​യ​മോ​പ​ദേ​ശം ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ്, അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ, അ​ഡ്വ. ശി​വ​ദാ​സ​ൻ, അ​ഡ്വ. സു​രേ​ഷ് പു​ളി​ക്ക​ൽ, അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ഡ്വ. ഷി​ബി​ൻ ജോ​സ്, അ​ഡ്വ. മി​നി ശി​വ​ദാ​സ്, അ​ഡ്വ. പ്രി​യ ഹ​രി​ദാ​സ്, അ​ഡ്വ. ഐ​ശ്വ​ര്യ രാ​ജേ​ഷ്, അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഓ​രോ ശ​നി​യാ​ഴ്ച​ക​ളി​ൽ നേ​രി​ട്ട് ല​ഭ്യ​മാ​ണ്. ഈ ​അ​വ​സ​രം ആ​വ​ശ്യ​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 69398905, 97203939

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ