കുവൈറ്റിൽ 378 പേർക്ക് കോവിഡ്; 464 പേർ രോഗമുക്തരായി
Monday, January 18, 2021 11:58 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച 378 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 157,777 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 8,251 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,397,545 ആയി.

ഇന്നലെ 464 പേരാണു രോഗ മുക്തരായത് . 151,142 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 5,688 പേരാണു ചികിൽസയിൽ കഴിയുന്നതായും 44 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.