കുവൈറ്റിൽ 976 പേർക്ക് കോവിഡ്; ഏഴ് മരണം
Saturday, February 20, 2021 2:34 AM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 19 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 976 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 182,460 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 10,016 പരിശോധനകളാണ് ഇന്ന് നടന്നത്. വിവിധ ആശുപത്രികളില്‍ കോവിഡ് ചികത്സലായിരുന്നു ഏഴ് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,034 ആയി. 920 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരുടെ എണ്ണം 170,326 ആയി.

വിവിധ ആശുപത്രികളിലായി 11,100 പേർ ചികിത്സയിലാണെന്നും ഇതിൽ 148 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ