ഇന്ത്യൻ അംബാസഡർ കുവൈറ്റ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Saturday, February 20, 2021 7:38 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈറ്റിലെ ഇന്ത്യക്കാരുടെ സുരക്ഷ, യുഎഇ ഉൾപ്പെടെ രാജ്യങ്ങളിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്, ആരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം, കോവിഡ് പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ഇന്ത്യയിൽനിന്ന് കോവിഡ് പ്രതിരോധ വാക്സിൻ കുവൈറ്റിലെത്തിക്കുന്നതിന് മുൻകൈയെടുത്ത അംബാസഡറെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. അതേസമയം കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്തു മാത്രമേ യാത്രാ നിരോധന വിഷയത്തില്‍ തീരുമാനമെടുക്കുവാന്‍ കഴിയൂവെന്ന് ആരോഗ്യ മന്ത്രി അംബാസഡരെ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ