കുവൈറ്റിൽ കർഫ്യു ഇല്ല; കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ
Tuesday, February 23, 2021 2:13 PM IST
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് കർഫ്യു നടപ്പിലാക്കില്ലെന്ന് കുവൈറ്റ് സർക്കാർ വ്യക്തമാക്കി. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ഹോട്ടലുകളിലും കഫേകളിലും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂവെന്നും കര നാവിക വ്യോമ അതിർത്തികൾ അടിച്ചിടമെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാർ ഓഫീസിലെ ജീവനക്കാരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കും.അതേ സമയം മറ്റ് രാജ്യങ്ങളിൽ നിന്നും കുവൈത്തികളെ രാജ്യത്തേക്ക് പ്രവേശിക്കുവാൻ അനുവദിക്കുമെന്നും ക്വാറന്റൈൻ സംവിധാനം നടപ്പിലാക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്നും അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ