ആനന്ദ് കപാഡിയക്ക് യാത്രയയപ്പ് നല്‍കി
Tuesday, February 23, 2021 2:36 PM IST
കുവൈറ്റ് സിറ്റി: 45 വർഷത്തെ പ്രവാസത്തിനു ശേഷം കുവൈത്ത് വിട്ടുപോകുന്ന ഇന്ത്യൻ ബിസിനസ് കൗൺസിൽ ചെയർമാൻ ആനന്ദ് കപാഡിയക്ക് ഇന്ത്യൻ എംബസിയും ഇന്ത്യൻ സംഘടനകളും ചേർന്ന് യാത്രയയപ്പ് നൽകി.

ഓരോ പ്രവാസി ഇന്ത്യക്കാരും വിദേശത്തുള്ള അവരുടെ പ്രവർത്തന മേഖലയിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അംബാസഡർമാരാണെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.സി.എ ചാപ്റ്റർ ചെയർമാൻ കൈസർ ടി. ഷക്കീർ, കെ.പി. സുരേഷ്, ഐ.ഡി.എഫ് ചെയർമാൻ ഡോ. അമീർ അഹ്മദ്, ചൈതാലി ബി റോയ് എന്നിവർ സംസാരിച്ചു.ഓൺലൈനായി ശശി തരൂർ എം‌.പി, ഐ ബി.പിസി ഉപദേഷ്ടാവ് ടോണി ജഷൻ‌മഹൽ, വൈസ് ചെയർമാൻ ചോജി ലാംബ, ഡോ. വിനോദ് ഗ്രോവർ, കല കുവൈത്ത് ഭാരവാഹി ജ്യോതിഷ് ചെറിയാൻ (പ്രസിഡൻറ്, കല കുവൈറ്റ്), കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് അസ്ലാം കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. സുരേന്ദ്ര നായക്, ഡോ. സുശോവാന സുജിത് നായർ, നിക്സൺ ജോർജ് എന്നിവർ ഗാനം ആലപിച്ചു. എംബസിയുമായി സഹകരിച്ച് കെ.പി. സുരേഷ് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ