യുഎഇ യിൽ കോവിഡ് ബാധിതർ 3498; 16 മരണം
Friday, February 26, 2021 8:42 PM IST
അബുദാബി: യുഎഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം ഫെബ്രുവരി 26 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി 3,498 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 187,176 ടെസ്റ്റുകൾ നടത്തിയതിൽനിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 385, 160 ആയി ഉയർന്നു.

അതേസമയം രാജ്യത്തെ മരണസംഖ്യ ഉയർന്നുതന്നെയാണ് നിൽക്കുന്നതെന്നു കാണാം. ഇന്നു 16 പേരാണ് വിവിധ ഇടങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം മരണ സംഖ്യ 1,198 ആയി ഉയർന്നു. 2,478 പേർ ഇന്നു രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ എണ്ണം 377, 537 ആയി ഉയർന്നു. 6425 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.