കുവൈറ്റിൽ 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
Monday, March 1, 2021 2:51 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 844 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 190,852 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,423 പരിശോധനകളാണ് ഇന്നലെ നടന്നത്. വിവിധ ആശുപത്രികളില്‍ കോവിഡ് ചികത്സലായിരുന്നു അഞ്ച് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,083 ആയി.

1,012 പേരാണു ഇന്നലെ രോഗ മുക്തരായത്‌. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 179,209 ആയി. വിവിധ ആശുപത്രികളിൽ ചികിത്സയിൽ 10,560 പേരും തീവ്ര പരിചരണത്തിൽ 156 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ