കോവിഡ് വാക്സിനേഷന്‍ കർഫ്യൂ സമയങ്ങളിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം
Sunday, March 7, 2021 2:22 PM IST
കുവൈറ്റ് സിറ്റി : രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങളില്‍ ഭാഗിക കർഫ്യൂ സമയങ്ങളിലും കോവിഡ് വാക്സിനേഷൻ നല്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാവിലെ 8 മുതൽ വൈകുന്നേരം 7 വരെയാണ് വാക്സിനേഷൻ സമയം.കര്‍ഫ്യൂ സമയങ്ങളില്‍ വാക്സിനേഷന്‍ സ്വീകരിക്കേണ്ടവര്‍ https://www.paci.gov.kw/Default.aspx വെബ്സൈറ്റില്‍ സന്ദര്‍ശിച്ച് എക്സിറ്റ് പെർമിറ്റ് കരസ്ഥമാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെയായി 18 ശതമാനം പേര്‍ മാത്രമേ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്നും വാക്സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ബാക്കിയുള്ള എല്ലാ സ്വദേശികളും വിദേശികളും ഉടന്‍ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ