അ​ന്താ​രാ​ഷ്ട്ര കാ​യി​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, April 8, 2021 10:15 PM IST
കു​വൈ​റ്റ് സി​റ്റി: വി​ക​സ​ന​ത്തി​നും സ​മാ​ധാ​ന​ത്തി​നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര കാ​യി​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി. ഫെ​യ്സ്ബു​ക്ക് ലൈ​വി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യു​ടെ കാ​യി​ക ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും കാ​യി​ക രം​ഗ​ത്തെ വി​ക​സ​ന​ത്തി​നാ​യി ഫി​റ്റ് ഇ​ന്ത്യ, ഖേ​ലോ ഇ​ന്ത്യ തു​ട​ങ്ങി​യ​വ​യു​ടെ കീ​ഴി​ൽ ന​ട​ത്തി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ഡ്മി​ന്‍റ​ണ്‍, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ന്ധ​അം​ബാ​സി​ഡ​ർ ക​പ്പ്ന്ധ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ’ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് നെ​റ്റ്വ​ർ​ക്ക് (ഐ​എ​സ്എ​ൻ), കു​വൈ​റ്റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ