കുവൈറ്റിൽ മലയാളി ചികിത്സയിലിരിക്കെ മരിച്ചു
Friday, April 9, 2021 6:53 PM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മംഗഫ് F യൂണിറ്റ് അംഗം ഗോപകുമാർ (54 ) മരിച്ചു. കോവിഡ് മുക്തനായ ശേഷം അദൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തിരുവന്തപുരം നാവായികുളം സ്വദേശിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഭാര്യ:ഷൈലജ, മകൾ: സംഗീത.

റിപ്പോർട്ട്: സലിം കോട്ടയിൽ