സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഖു​ർ​ആ​ൻ പ​ഠ​ന​വും മ​ത്സ​ര പ​രീ​ക്ഷ​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.
Tuesday, April 13, 2021 10:40 PM IST
ജി​ദ്ദ: റം​സാ​ൻ മാ​സ​ത്തി​ലെ പു​ണ്യ​ദി​ന​ങ്ങ​ളി​ൽ വി​ശു​ദ്ധ ഖു​ർ​ആ​ൻ പ​ഠ​ന​വും സ​ന്ദേ​ശ പ്ര​ചാ​ര​ണ​വും ല​ക്ഷ്യ​മി​ട്ട് സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ, ’വെ​ളി​ച്ചം റ​മ​ദാ​ൻ 2021’ എ​ന്ന ടൈ​റ്റി​ലി​ൽ ’പ്ര​തി​ദി​ന ഖു​ർ​ആ​ൻ പ​ഠ​ന​വും മ​ത്സ​ര പ​രീ​ക്ഷ​ക​ളും’ സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ളി​ച്ചം സൗ​ദി വെ​ബ്സൈ​റ്റ് വ​ഴി​യോ വെ​ളി​ച്ചം ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ (ഢ​ല​ഹ​ശ​ര​വ​മാ ഛിഹ​ശി​ല) വ​ഴി​യോ ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തു നി​ന്നും ഈ ​പ​ഠ​ന, മ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗാ​മാ​കാം. വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ 58 മു​ത​ൽ 66 വ​രെ​യു​ള്ള അ​ദ്ധ്യാ​യ​ങ്ങ​ളും അ​വ​യു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ളും ആ​സ്പ​ദ​മാ​ക്കി​യി​ട്ടാ​ണ് പ​ഠ​ന, മ​ത്സ​ര പ​ദ്ധ​തി.

റം​സാ​ൻ 2 മു​ത​ൽ 21 വ​രെ ഓ​രോ ദി​വ​സ​വും പ​ത്ത് ചോ​ദ്യ​ങ്ങ​ൾ വീ​ത​മു​ള്ള പ്രാ​ഥ​മി​ക റൗ​ണ്ടും റ​മ​ദാ​ൻ 25 ന് ​ഫൈ​ന​ൽ മ​ത്സ​ര​വും ന​ട​ക്കും. ഫൈ​ന​ൽ മ​ത്സ​ര​വി​ജ​യി​ക​ളി​ൽ നി​ന്നും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും, തു​ട​ർ​ന്നു​ള്ള 10 സ്ഥാ​ന​ക്കാ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ദി​വ​സ​വും സൗ​ദി സ​മ​യം രാ​വി​ലെ 4 മു​ത​ൽ രാ​ത്രി 10 (ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:30 മു​ത​ൽ രാ​ത്രി 12:30) വ​രെ​യു​ള്ള ഏ​ത് സ​മ​യ​ത്തും വെ​ബ്സൈ​റ്റ് വ​ഴി​യോ വെ​ളി​ച്ചം ഓ​ണ്‍​ലൈ​ൻ ആ​പ്പ് വ​ഴി​യോ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കാ​വു​ന്ന​താ​ണ്. അ​താ​ത് ദി​വ​സ​ത്തെ മാ​ർ​ക്കു​ക​ൾ അ​ന്ന് ത​ന്നെ അ​റി​യാ​വു​ന്ന​താ​ണ്.

ഓ​രോ ദി​വ​സ​ത്തെ​യും പാ​ഠ​ഭാ​ഗ​ങ്ങ​ളും പ​ണ്ഡി​ത വി​ശ​ദീ​ക​ര​ണ​ങ്ങ​ളും വെ​ളി​ച്ചം സൗ​ദി ഓ​ണ്‍​ലൈ​ൻ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും Facebook (facebook.com/Velichamsaudionline) Youtube ( youtube.com/Velichamsaudionline) ചാ​ന​ലു​ക​ളി​ലും ല​ഭ്യ​മാ​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ
Velicham Online ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തോ വെ​ളി​ച്ചം വെ​ബ്സൈ​റ്റ്
( www.velichamonline.islahiweb.org) വ​ഴി​യോ നി​ങ്ങ​ളു​ടെ പേ​രും സ്ഥ​ല​വും മൊ​ബൈ​ൽ ന​ന്പ​റും കൊ​ടു​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
വാ​ട്സ്ആ​പ്പ് +966 509292062, +966 541303157

റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ