ടി​എം​ഡ​ബ്ല്യൂ​എ ജി​ദ്ദാ നാ​നോ ക്രി​ക്ക​റ്റ് 2021: പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്സ് ചാ​ന്പ്യ​ൻ​മാ​ർ
Tuesday, April 13, 2021 10:42 PM IST
ജി​ദ്ദ: യു​ടി​എ​സ്‌​സി, ഗാ​ർ​ഡ​ൻ ലൈ​റ്റ്സ്, മൈ ​ഓ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​ശേ​രി മാ​ഹി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ദ്ദാ (ടി​എം​ഡ​ബ്ല്യൂ​എ) അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ നാ​നോ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ക്ബൂ​ൽ ന​യി​ച്ച പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്സ് ചാ​ന്പ്യ​ൻ​മാ​രാ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ജ്മ​ൽ ന​യി​ച്ച മാ​ഹി സ്ട്രൈ​ക്കേ​ഴ്സി​നെ​യാ​ണ് പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്സ് തോ​ൽ​പി​ച്ച​ത്. ഫൈ​ന​ലി​ൽ മി​ക​ച്ച ആ​ൾ​റൗ​ണ്ട് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച അ​സ്ലം മാ​ൻ ഓ​ഫ് ദ ​മാ​ച്ച് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. ടൂ​ർ​ണ​മെ​ന്‍റി​ലൂ​ട​നീ​ളം മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ അ​ന​സ് അ​സീ​സി​യ​യെ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബൗ​ള​റാ​യി തം​സീ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. മൂ​ന്ന് ടീ​മു​ക​ളു​ള്ള ര​ണ്ടു പൂ​ളു​ക​ളി​യാ​യി അ​ഞ്ചു ഓ​വ​ർ വീ​ത​മു​ള്ള രീ​തി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. റി​യാ​സ് ടി​വി​ക്യാ​പ്റ്റ​നാ​യ ധ​ർ​മ​ടം സൂ​പ്പ​ർ കിം​ഗ്സ്, ഖാ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ പ​ള്ളി​ത്താ​ഴെ ടാ​സ്കേ​ഴ്സ്, അ​ന​സ് കൊ​ച്ചു​പ​ള്ളി നാ​യ​ക​നാ​യ ചി​റ​ക്ക​ര ഡ​യ​ർ ഡെ​വി​ൾ​സ്, ഫി​റോ​സ് ന​യി​ച്ച സൈ​ദാ​ർ​പ​ള്ളി കിം​ഗ്സ് എ​ന്നി​വ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു ടീ​മു​ക​ൾ.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി ഗാ​ർ​ഡ​ൻ ലൈ​റ്റ്സ് പ്ര​തി​നി​ധി റ​ഫ്ഷാ​ദ് സ​മ്മാ​നി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി പ​ള്ളൂ​ർ ക്യാ​പ്റ്റ​ൻ മ​ക്ബൂ​ൽ, യു​ടി​എ​സ്ടി പ്ര​തി​നി​ധി അ​സ്ഫാ​കി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു.

വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും അ​ബ്ദു​ൽ​ക​രീം, അ​ൻ​വ​ർ എം​പി, അ​നീ​സ് എ ​കെ, അ​ർ​ഷാ​ദ് അ​ച്ചാ​ർ​ത്ത്, ന​ഷ്രി​ഫ്, അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ റാ​സി​ക്, സി​യാ​ദ് കി​രാ​ടാ​ൻ, ക​ബീ​ർ, നൗ​ഷാ​ദ് നൗ​ബോ​യ്, ഫാ​സി​ൽ, ആ​ഷി​ർ, മെ​ഹ​ഫു​സ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ മ​നാ​ഫ് ജി​കെ നി​ർ​ഷാ​ദ്, ന​ഷ്രി​ഫ്, സൂ​മ​റാ​ദ്, റി​ജാ​സ്, എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി പെ​രു​വ​ള്ളൂ​ർ