കല കുവൈറ്റ് അവധിക്കാല മലയാളം ക്ലാസുകൾ; രജിസ്ട്രേഷന്‍ ആരംഭിച്ചു
Saturday, June 12, 2021 3:15 AM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ 2021 വർഷത്തെ അവധിക്കാല മലയാളം ക്ലാസുകൾ ജൂൺ മൂന്നാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു..

കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തില്‍ നാലു മേഖലകളിലും ഓണ്‍‌ലൈന്‍ ആയാണ്‌ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നാല്‌ വര്‍ഷമായി കേരള സര്‍ക്കാരിനു കീഴിലുള്ള മലയാളം മിഷനുമായി സഹകരിച്ചാണ്‌ കല കുവൈറ്റ് ക്ലാസുകള്‍ നടത്തി വരുന്നത്.

ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ https://kalakuwait.com/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ മാതൃഭാഷ സമിതി പ്രവര്‍ത്തകരെ ബന്ധപ്പെടാവുന്നതാണ്‌. 69903354, 51017141 (അബ്ബാസിയ), 69332460 (സാല്‍‌മിയ), 65170764 (അബു ഹലീഫ), 66893942 (ഫഹാഹീല്‍).

റിപ്പോർട്ട്: സലിം കോട്ടയിൽ