കുവൈറ്റിൽ കോവിഡ് ബാധിതർ 1,657; മൂന്ന് മരണം
Saturday, June 12, 2021 3:22 AM IST
കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ 1,391 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 325,104 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.04 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന മൂന്ന് പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ മരണ നിരക്ക് 1,813 ആയി ഉയർന്നു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.62 ശതമാനമാണ് .1,280 പേർ ഇന്നു രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 307,512 ആയി. 15,689 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 159 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ