ബാലവേദി കുവൈറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു
Saturday, June 12, 2021 6:57 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലായാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റിന്‍റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു.

ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹ സമിതിയംഗം ജോജി കൂട്ടുമേൽ മാഷ് മുഖ്യ പ്രഭാഷണം നടത്തി. ബാലവേദി സാൽമിയ മേഖല സെക്രട്ടറി മാസ്റ്റർ: ആർവിൻ ഷാജി സ്വാഗതവും അബൂഹലീഫ മേഖല പ്രസിഡന്‍റ് ആൻവി ജോസ് നന്ദിയും പറഞ്ഞു.

കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ , ബാലവേദി മുഖ്യരക്ഷാകാരി സജീവ്എം. ജോർജ്, ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം . എന്നിവർ ആശംസകൾ നേർന്നു. ബാലവേദി സാൽമിയ മേഖല രക്ഷാധികാരി ബെറ്റി സെബാസ്റ്റ്യൻ പരിപാടിക്ക് നേത്യത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ