കുവൈത്തിൽനിന്ന് ഓക്സിജൻ സിലിണ്ടറുകളുമായി ഐ‌എൻ‌എസ് ഷാർദുൽ പുറപ്പെടുന്നു
Sunday, June 13, 2021 11:01 AM IST
കുവൈത്ത് സിറ്റി : രാജ്യത്ത് നിന്നും ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായം തുടരുന്നു. നേവി കപ്പലായ ഐ‌എൻ‌എസ് ഷാർദുലില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം സ്വരൂപിച്ച 8000 മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. സൈനിക വിമാനങ്ങളിലും കപ്പലുകളിലുമായാണ് ദ്രവ രൂപത്തിലുള്ള ഓക്‌സിജനും ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും എത്തിക്കുന്നത്.

കുവൈത്ത് സർക്കാർ വകയായുള്ളത് ഉൾപ്പെടെ ഓക്സിജൻ സിലിണ്ടറുകളുമായി ഐ‌എൻ‌എസ് താബർ, ഐ‌എൻ‌എസ് കൊച്ചി എന്നീ യുദ്ധക്കപ്പലുകളും മറ്റൊരു ചരക്ക് കപ്പലും നേരത്തെ ഇന്ത്യയില്‍ എത്തിയിരുന്നു. കുവൈറ്റ് റെഡ് ക്രെസെന്റ് സൊസൈറ്റി, പബ്ലിക്ക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിസ്, കുവൈത്ത് പോര്‍ട്ട് അതോറിറ്റി, കുവൈത്ത് കസ്റ്റംസും കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം എത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

റിപ്പോർട്ട് : സലിം കോട്ടയിൽ