ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് ജൂ​ണ്‍ 23 ബു​ധ​നാ​ഴ്ച ന​ട​ക്കും
Monday, June 21, 2021 10:28 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ത്ത ഓ​പ്പ​ണ്‍ ഹൗ​സ് ജൂ​ണ്‍ 23 ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​ന​ട​ക്കും. ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സി​ന് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ കു​വൈ​റ്റ് സ​ന്ദ​ർ​ശ​ന​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും.

സൂം ​ആ​പ്ലി​ക്കേ​ഷ​നി​ൽ 92084791973 എ​ന്ന ഐ​ഡി​യി​ൽ 558706 എ​ന്ന പാ​സ്കോ​ഡ് ഉ​പ​യോ​ഗി​ച്ച് കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, ഫോ​ണ്‍ ന​ന്പ​ർ, കു​വൈ​റ്റി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.​കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ് ഓ​പ്പ​ണ്‍ ഹൗ​സ് ആ​രം​ഭി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ