പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജൂ​ലൈ 19ന്
Monday, July 19, 2021 1:52 AM IST
കു​വൈ​റ്റ്: മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​നും, പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ആ​ക​സ്മി​ക​മാ​യ ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജൂ​ലൈ 19 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ക്കും.

കു​വൈ​റ്റി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളാ​യ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക, സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി, സെ​ന്‍റ് ബേ​സി​ൽ, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ന്നീ ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹ്യ-​സാ​മു​ദാ​യി​ക-​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ്-19 പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗ്രീ​ഗോ​റി​യ​ൻ ടി​വി, അ​ബ്ബാ ന്യൂ​സ് എ​ന്നീ ചാ​ന​ലു​ക​ളി​ൽ ത​ൽ​സ​മ​യം കാ​ണു​വാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ