റി​യാ​ദി​ൽ നി​ര്യാ​ത​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Tuesday, July 20, 2021 11:51 PM IST
റി​യാ​ദ് : റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വ​യ​നൂ​ർ കോ​ല​യാ​ട്, ത​ന്പു​രു നി​വാ​സി​ൽ സ​തീ​ശ​ൻ പി​ബി​യു​ടെ (48) മൃ​ത​ദേ​ഹ​മാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്.

റി​യാ​ദി​ൽ നി​ന്ന് 200 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ത​ദീ​ഖി​ൽ വ​ച്ചാ​ണ് സ​തീ​ശ​ൻ മ​ര​ണ​പ്പെ​ട്ട​ത്. 10 വ​ർ​ഷ​മാ​യി ത​ദീ​ഖി​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​ണ് മൃ​ത​ദ്ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​രേ​ത​ന് ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.