കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചർച്ച് കൺവൻഷൻ സംഘടിപ്പിച്ചു
Friday, July 23, 2021 7:48 PM IST
കുവൈറ്റ് സിറ്റി : സെന്‍റ് തോമസ് ഇവാന്‍ജലിക്കല്‍ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്
ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 , 22 തീയതികളിൽ കൺവൻഷൻ സംഘടിപ്പിച്ചു.

ദുർഘടം പിടിച്ച ഇന്നത്തെ ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കുവാൻ ജ്ഞാനികളായി സൂക്ഷ്മതയോടെയും സമയം തക്കത്തിൽ ഉപയോഗിച്ചും ദൈവഹിതത്തിനു എല്പിച്ചും ജീവിക്കണമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് "ദേശത്തിന്‍റെ സൗഖ്യം' എന്ന വിഷയത്തിൽ സംസാരിച്ച പ്രിസൈഡിംഗ് ബിഷപ്പ് റവ . ഡോ. തോമസ് എബ്രഹാം ആഹ്വാനം ചെയ്തു.

21 നു വികാരി റവ. ജോൺ മാത്യുവും ,22 നു സഹവികാരി. എൻ. എം . ജെയിംസും
കൺവൻഷന്‌ അധ്യക്ഷ്യത വഹിച്ചു . മുഖ്യ പ്രാസംഗികനും സുപ്രസിദ്ധ വേദപണ്ഡിതനും തിരുവനന്തപുരം സിഎസ്ഐ കത്തീഡ്രൽ വികാരിയുമായ റവ. ഡോ. ഡി. ജെ. അജിത്ത് കുമാർ
"ഹീലിംഗ് ഫോർ ദി ലാൻഡ് ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ലോകത്തിനു മുഴുവനായി സൗഖ്യം ആവശ്യമായിരിക്കുന്ന ഈ ദിവസങ്ങളിൽ ദൈവത്തിന്‍റെ ജനം അവങ്കലേക്കു തിരിയുമെങ്കിൽ അവൻ നമ്മുടെ പിതാവ് എന്ന അവകാശത്തോടെ നമ്മെത്തന്നെ താഴ്ത്തി പ്രാർഥിക്കുമെങ്കിൽ ദേശത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ദൈവം സൗഖ്യമാക്കും എന്നു ഓർപ്പിച്ചു.

ബിഷപ്പ്റ വ.ഡോ.എബ്രഹാം ചാക്കോ ,ബിഷപ്പ്റ വ.ഡോ. എം . കെ . കോശി ,
ബിഷപ്പ് റവ.എ. ഐ . അലക്സാണ്ടർ ,സഭ സെക്രട്ടറി റവ . എബ്രഹാം ജോർജ് , എൻ .
ഇ.സി . കെ . സെക്രട്ടറി റോയി . കെ . യോഹന്നാൻ , ഇവാന്‍ജലിക്കല്‍ സഭയുടെ
ഗൾഫ് ഇടവകകളിലെ വികാരിമാരായ റവ . സജി ജോർജ് , റവ . ജേക്കബ് തോമസ് , റവ .
ഷിജു മാത്യു , സഭയിലെ പട്ടക്കാർ , മുൻ വികാരിമാർ , മുൻ അംഗങ്ങൾ , അഭ്യുദയകാംക്ഷികൾ
എന്നിവർ കൺവൻഷനിൽ സംബന്ധിച്ചു. ജോർജ് വറുഗീസ്, തോമസ് കെ . തോമസ് എന്നിവർ പ്രാർത്ഥനക്കു നേത്രത്വം നൽകി . എ.ജി ചെറിയാൻ , റെക്‌സി ചെറിയാൻ എന്നിവർ സ്വാഗതവും ബിജു സാമുവേൽ നന്ദിയും പറഞ്ഞു. ജുമോൻ ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.