ലു​ലു​മ​ണി ക്രി​ക്ക​റ്റ് ലീ​ഗ്: അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ക്രി​ക്ക​റ്റ് ടീം ​കി​രീ​ടം നി​ല​നി​ർ​ത്തി
Tuesday, July 27, 2021 12:18 AM IST
കു​വൈ​റ്റ്: ലു​ലു​മ​ണി ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ഫ്രൈ​ഡേ കോ​ർ​ട്ടി​നെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ക്രി​ക്ക​റ്റ് ടീം ​തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ചാ​ന്പ്യ·ാ​രാ​യി.

ടോ​സ് നേ​ടി​യ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ക്രി​ക്ക​റ്റ് ടീം ​ആ​ദ്യം ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നി​ശ്ചി​ത പ​തി​നാ​റ് ഓ​വ​റി​ൽ 154 എ​ന്ന മാ​ന്യ​മാ​യ ടാ​ർ​ഗ​റ്റ് ത​ന്നെ​യാ​യി​രു​ന്നു ഫ്രൈ​ഡേ കോ​ർ​ട്ട് അ​ൽ മു​ല്ല​ക്ക് ന​ൽ​കി​യ​ത്. 37 റ​ണ്‍​സ് നേ​ടി​യ റ​സീ​ൻ ഫ്രൈ​ഡേ കോ​ർ​ട്ടി​ന്‍റെ ടോ​പ് സ്കോ​റെ​ർ ആ​യ​പ്പോ​ൾ അ​ൽ മു​ല്ല​യ്ക്ക് വേ​ണ്ടി അ​ജ്മ​ലും ക്യാ​പ്റ്റ​ൻ ക്ലി​ന്േ‍​റാ​യും 2 വി​ക്ക​റ്റ് വീ​ത​വും സ​മീ​റും ഇ​മ്രാ​നും ഒ​രു വി​ക്ക​റ്റ് വീ​തം നേ​ടി.

അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ക്രി​ക്ക​റ്റ് ടീം ​ഓ​പ്പ​ണ​ർ​മാ​രാ​യ ഫ​രീ​സും ഇ​മ്രാ​നും ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം പി​ന്നീ​ട് വ​ന്ന സ​ത്യ​നാ​ഥ​നും ഷി​ബി​നും ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ പ​ന്ത്ര​ണ്ട് ഓ​വ​റി​ൽ ത​ന്നെ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് വി​ജ​യ ല​ക്ഷ്യ​ത്തി​ലെ​ത്തി.

44 റ​ണ്‍​സ് നേ​ടി​യ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ക്രി​ക്ക​റ്റ് ടീം ​താ​രം ഫാ​രീ​സ് മു​ഹ​മ്മ​ദ് ഫൈ​ന​ലി​ലെ താ​ര​മാ​യ​പ്പോ​ൾ 269 റ​ണ്‍​സും 10 വി​ക്ക​റ്റും നേ​ടി​യ ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ ഉ​ണ്ണി മോ​ഹ​ൻ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

298 റ​ണ്‍​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ താ​രി​ഖ് മു​ഹ​മ്മ​ദും 20 വി​ക്ക​റ്റ് നേ​ടി​യ ട്രാ​ന്സ്ഫാ​സ്റ്റി​ന്‍റെ സു​മേ​ഷും യ​ഥാ​ക്ര​മം ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്സ്മാ​നാ​യും മി​ക​ച്ച ബൗ​ള​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ടൈ​റ്റി​ൽ സ്പോ​ണ്‍​സ​ർ ലു​ലു മ​ണി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ളാ​യ പ്ര​ശാ​ന്ത്, നൂ​ർ മു​ഹ​മ്മ​ദ്, മും​ബൈ ഇ​ന്ത്യ​ൻ​സ് സ്ഥാ​പ​ക​ൻ ക​മ​ൽ ഭാ​യ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്സി​നും ട്രോ​ഫി​ക​ളും ക്യാ​ഷ് പ്രൈ​സും കൈ​മാ​റി.

സ്പോ​ണ്‍​സ​ർ​മാ​രാ​യ ലു​ലു മ​ണി, ബ​ദ​ർ അ​ൽ സ​മാ ക്ലി​നി​ക്, സാ​ൻ​ഫോ​ർ​ഡ്, ക്രി​സ​ൻ​സ് & ക​ഹാ​നി റെ​സ്റ്റോ​റ​ന്‍റ് മ​റ്റ് എ​ല്ലാ പി​ന്തു​ണ​ക്കാ​ർ​ക്കും ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ