കല കുവൈറ്റ് അംഗം അരുൺ മടമ്പത്ത് നിര്യാതനായി
Sunday, August 1, 2021 12:22 PM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫഹാഹീൽ സെൻട്രൽ യൂണിറ്റ് അംഗം അരുൺ മടമ്പത്ത് (40) നിര്യാതനായി. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് കുറച്ചു നാളായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മലപ്പുറം മങ്കട സ്വദേശിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ