കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ലോ​ക പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ളാ​യി
Tuesday, September 14, 2021 11:00 PM IST
ഫു​ജൈ​റ: കേ​ര​ള സ​ർ​ക്കാ​ർ ടൂ​റി​സം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വി​ശ്വ​മാ​ന​വി​ക​ത​യു​ടെ പൂ​ക്ക​ള​മൊ​രു​ക്കി കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ സം​ഘ​ട​ന​ക​ൾ എ​ന്ന വി​ഭാ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​യി​രി​ന്നു മ​ത്സ​ര​ത്തി​നു​ള്ള പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. കേ​ര​ള ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഇ​ത് സം​ബ​ന്ധി​ച്ച ഫ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. ലോ​ക പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​തി​ൽ വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ സ്റ്റാ​റ്റ​സ് പ​ങ്കു​വ​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ക​യാ​ണ് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ.