ഹി​ന്ദി ദി​വ​സ് ആ​ഘോ​ഷി​ച്ചു
Wednesday, September 15, 2021 10:49 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഹി​ന്ദി ദി​വ​സ് ആ​ഘോ​ഷി​ച്ചു. അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഹി​ന്ദി​ഭാ​ഷ​യു​ടെ പ​രി​പോ​ഷ​ണ​ത്തി​നാ​യു​ള്ള പ്ര​തി​ജ്ഞ വാ​ച​കം എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ വി​ഡി​യോ സ​ന്ദേ​ശ​വും ച​ട​ങ്ങി​ൽ സം​പ്രേ​ഷ​ണം ചെ​യ്തു. എം​ബ​സി ഓ​ഫീ​സ​ർ​മാ​രും ജീ​വ​ന​ക്കാ​രും ഹി​ന്ദി ഗ​ദ്യ​ങ്ങ​ളും ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഭാ​ഷ​ക​ളി​ലൊ​ന്നാ​യി ദേ​വ​നാ​ഗ​രി ലി​പി​യി​ൽ ഹി​ന്ദി സ്വീ​ക​രി​ച്ച​തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ 14ന് ​ഹി​ന്ദി ദി​വ​സ് ആ​ഘോ​ഷി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ