കുവൈറ്റിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
Saturday, September 18, 2021 1:29 PM IST
കുവൈറ്റ് സിറ്റി : ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ തത്തമ്പളളി ചെമ്പംപറമ്പിൽ സുരേഷ് കുമാർ (47) ആണ് മരിച്ചത്. അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഭാര്യ: ജയകുമാരി. ഇവർക്ക് ഒരു മകളുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ