ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, September 22, 2021 11:03 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 29 ബു​ധ​നാ​ഴ്ച ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഉ​ച്ച​ക്ക് 3.30ന് ​ന​ട​ത്തു​ന്ന ഓ​പ്പ​ണ്‍ ഹൗ​സി​ൽ ’ഇ​ന്ത്യ​യി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് ന​ഴ്സു​മാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ്’ എ​ന്ന വി​ഷ​യ​മാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

സൂം ​പ്ലാ​റ്റ​ഫോ​മി​ലൂ​ടെ​യാ​ണ് ഓ​പ്പ​ണ്‍ ഹൗ​സ് ന​ട​ത്തു​ന്ന​ത്. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കേ​ണ്ട​വ​ർ ത​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ടൊ​പ്പം പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​റും വി​ലാ​സ​വും സ​ഹി​തം [email protected] അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സ്‌​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

https://zoom.us/j/98021829931?pwd=Y0xISTg5YjQvbkFxd2ozbUFZbWc2UT09 എ​ന്ന ലി​ങ്ക് വ​ഴി ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ്ര​വേ​ശി​ക്കാം. മീ​റ്റിം​ഗ് ഐ​ഡി: 98021829931,പാ​സ്കോ​ഡ്: 786366. എം​ബ​സി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ഓ​പ്പ​ണ്‍ ഹൗ​സ് ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കും.

സ​ലിം കോ​ട്ട​യി​ൽ