കേരള മെഡിക്കൽ ഫോറം ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
Friday, September 24, 2021 7:16 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പുതിയ കൂട്ടായ്മയായ കേരള മെഡിക്കൽ ഫോറത്തിന്‍റെ (KMF) ഉദ്ഘാടനം ഒക്ടോബർ ഒന്നിന് (വെള്ളി) ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും.

വൈകുന്നേരം 5നു നടക്കുന്ന ഉദ്ഘാടനം ഓൺലൈനിനായി നടക്കും.

കേരളീയരുടെ നേട്ടങ്ങളിൽ ഒന്നാണ് ആതുരസേവനരംഗത്ത് നമ്മുടെ മെച്ചപ്പെട്ട ജീവിത സാഹചര്യം. ഇതു തന്നെയാണ് ആരോഗ്യ പ്രവർത്തകരെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നതെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്ന മനുഷ്യമുഖമുള്ള ആരോഗ്യപ്രവർത്തകരെയാണ് ഈ പ്രവാസലോകത്ത് നമുക്ക് കാണാൻ കഴിയുന്നത്.

ഈ മഹാവ്യാധിയുടെ കാലയളവില്‍ ആതുരസേവന രംഗത്ത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ഈ സംഘടനക്ക് എല്ലാ ആശംസകളും നേരുന്നതായി കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ആക്ടിംഗ് സെക്രട്ടറി അസഫ് അലി എന്നിവർ പറഞ്ഞു.

സലിം കോട്ടയിൽ