കേ​ര​ള​പ്പി​റ​വി 2021 എ​ന്‍റെ നാ​ട് എ​ന്‍റെ കേ​ര​ളം മ​ത്സ​രം
Tuesday, October 26, 2021 11:02 PM IST
മ​നാ​മ: ബ​ഹ്റി​ൻ ലാ​ൽ കെ​യേ​ഴ്സ് കേ​ര​ള​പ്പി​റ​വി 2021 ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ന്‍റെ നാ​ട് എ​ന്‍റെ കേ​ര​ളം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ത​ങ്ങ​ളു​ടെ നാ​ടി​നെ പ​റ്റി​യു​ള്ള വി​വ​ര​ണം സ്വ​ന്തം ശ​ബ്ദ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് മ​ത്സ​രം.

പ്രാ​യ​പ​രി​ധി ഇ​ല്ലാ​തെ നി​ല​വി​ൽ ബ​ഹ്റി​ൻ പ്ര​വാ​സി​യാ​യി​രി​ക്കു​ന്ന ആ​ർ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും എ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ത്സ​രാ​ർ​ഥി​ക​ൾ വോ​യ്സ് റെ​ക്കോ​ർ​ഡ് 3 മി​നി​റ്റി​ൽ കൂ​ടാ​തെ വോ​യ്സ് റെ​ക്കോ​ർ​ഡ് ചെ​യ്തു ഒ​ക്ടോ​ബ​ർ 30 നു ​മു​ന്നാ​യി 3831 7034 എ​ന്ന ന​ന്പ​റി​ലേ​യ്ക് വാ​ട്സാ​പ്പ് അ​യ​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 3640 3756, 3937 8176, 3411 5170

കെ. ​ജ​ഗ​ത്