കു​വൈ​റ്റി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ
Tuesday, October 26, 2021 11:04 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച മു​ത​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഈ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച​യോ​ടെ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്നും ഈ​സ പ്ര​വ​ചി​ക്കു​ന്നു.

രാ​ജ്യ​ത്ത് മൂ​ട​ൽ മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​നം അ​നു​ഭ​വ​പ്പെ​ടും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും ഈ​സ റ​മ​ദാ​ൻ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ