ജ​ർ​മ​ൻ വി​സ ത​ട്ടി​പ്പ്: മു​ന്ന​റി​യി​പ്പ് ന​ൽ​കി എം​ബ​സി
Thursday, October 28, 2021 7:25 AM IST
കു​വൈ​റ്റ് സി​റ്റി: ജ​ർ​മ​നി​യി​ലേ​ക്കു​ള്ള വി​സ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ എം​ബ​സി​യി​ലെ വി​സ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്നും കു​വൈ​റ്റി​ൽ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​ർ​മ​ൻ എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 550 ദി​നാ​റി​ന് ജ​ർ​മ​നി​യി​ലേ​ക്ക് ബ്ലൂ ​കാ​ർ​ഡ് വി​സ​യും 350 ദി​നാ​റി​ന് സ്റ്റു​ഡ​ണ്ട് വി​സ​യും ല​ഭി​ക്കു​മെ​ന്ന് രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് എം​ബ​സി വി​ശ​ദീ​ക​ര​ണ കു​റി​പ്പി​റ​ക്കി​യ​ത്.

ജ​ർ​മ്മ​ൻ പൗ​ര​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രാ​ൾ നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്നും ഈ ​രീ​തി​യി​ൽ പ​ണം വാ​ങ്ങി​യ​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ജ​ർ​മ​ൻ പൗ​ര​നാ​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​ർ ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ശി​ളീ@​സൗം​മ.​റ​ശു​ഹീ.​റ​ല ഇ​മെ​യി​ലി​ൽ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. വി​സ​ക​ൾ​ക്കാ​യി നേ​രി​ട്ട് എം​ബ​സി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ കു​വൈ​റ്റ് പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. ജ​ർ​മ​നി​യി​ലെ എ​മി​ഗ്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും ജോ​ലി, പ​ഠ​ന അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഒ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ[email protected] ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​ലിം കോ​ട്ട​യി​ൽ