ഐ​സി​എ​ഐ. അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ: കേ​ര​ള​ത്തി​ൽ നി​ന്നും വി.​പി. ന​ന്ദ​കു​മാ​ർ പ​ങ്കെ​ടു​ക്കും
Tuesday, November 23, 2021 11:40 PM IST
തൃ​ശൂ​ർ : ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട്സ് അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 33-മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും മ​ണ​പ്പു​റം ഫി​നാ​ൻ​സ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ വി.​പി. ന​ന്ദ​കു​മാ​ർ പ​ങ്കെ​ടു​ക്കും. ന​വം​ബ​ർ 25, 26 തീ​യ​തി​ക​ളി​ലാ​യി അ​ബു​ദാ​ബി​യി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ 18 ഓ​ളം പ്ര​മു​ഖ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.

ഐ​സി​എ​ഐ. അ​ബു​ദാ​ബി സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന ഏ​ക വ്യ​ക്തി​യാ​ണ് വി.​പി. ന​ന്ദ​കു​മാ​ർ. ച​ട​ങ്ങി​ൽ, വ​ല​പ്പാ​ട് എ​ന്ന ഗ്രാ​മ​ത്തി​ൽ ചെ​റി​യ മൂ​ല​ധ​ന​ത്തി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​യി തു​ട​ങ്ങി​യ മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന്‍റെ​റ ഇ​ന്ന​ത്തെ വ​ള​ർ​ച്ച, ബി​സി​ന​സ് സം​രം​ഭ​ക​ളി​ലെ ആ​ദ്യ​കാ​ല ത​ട​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും, പ്ര​ചോ​ദ​നം ന​ൽ​കി​യ ഘ​ട​ക​ങ്ങ​ൾ, ക​ന്പ​നി​യെ​ക്കു​റി​ച്ചു​ള്ള ഭാ​വി കാ​ഴ്ച​പ്പാ​ട്, എ​ന്നീ സം​രം​ഭ​ക മി​ക​വി​നെ കു​റി​ച്ചു വി.​പി. ന​ന്ദ​കു​മാ​ർ സം​സാ​രി​ക്കും.

എ​ച്ച്ഡി​എ​ഫ്സി. സി​ഇ​ഒ കെ​കി മി​സ്ട്രി, ബോ​ളി​വു​ഡ് ന​ട​ൻ ശേ​ഖ​ർ ക​പൂ​ർ, പാ​രാ​ലി​ന്പി​ക്സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ഭ​വാ​നി പ​ട്ടേ​ൽ, മു​ൻ നി​ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ സി​ഇ​ഒ സു​ധീ​ർ ചൗ​ധ​രി, സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് വി​ദ​ഗ്ധ​ൻ ര​മേ​ഷ് ഭ​വാ​നി എ​ന്നി​വ​രും സെ​മി​ന​റി​ൽ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും. ബോ​ളി​വു​ഡ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സ​ച്ചി​ൻ ജി​ഗ​ർ ന​യി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും 26ന് ​വൈ​കീ​ട്ട് അ​ബു​ദാ​ബി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റും. സം​രം​ഭ​ക വി​ജ​യ​ത്തി​ലേ​ക്കു​ള്ള പാ​ഠ​ങ്ങ​ൾ അ​റി​യു​വാ​നും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും 900 ത്തോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.