ഐസിഎഫ് അനുമോദന സംഗമം ശ്രദ്ധേയമായി
Saturday, December 4, 2021 11:06 PM IST
മനാമ : തിരുനബി (സ്വ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ ഐസിഎഫ് റിഫ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് ക്യാന്പയിനിന്‍റെ ഭാഗമായി റിഫ മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ വിദ്യാർഥികൾക്കായി നടത്തിയ കലാ പരിപാടികൾ, ഹിഫ്ളുൽ ഖുർആൻ, ക്വിസ് എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ഹാദിയ പഠിതാക്കൾക്കായി സംഘടിപ്പിച്ച അറബിക് കാലിഗ്രാഫിപ്രബന്ധ രചന ക്രാഫറ്റ് ഇന്നവേഷൻ ഹണ്ട് എന്നീ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഹാദിയ കോഴ്സിന് നേതൃത്വം നൽകിയ അമീറ ഉമൈറമാർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും ഡിസംബർ 1 ബുധനാഴ്ച നടത്തപ്പെട്ടു.

രാത്രി 8ന് ഈസ്റ്റ് റിഫ മദ്രസ ഹാളിൽ സംഘടിപ്പിച്ച അനുമോദന സംഗമത്തിൽ റിഫ സെൻട്രൽ പ്രസിഡന്‍റ് ശംസുദ്ധീൻ സുഹരി അദ്ധ്യക്ഷത വഹിച്ചു. ഐസിഎഫ് നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂർ സംഗമം ഉദ്ഘാടനം ചെയ്തു. പി.എം സുലൈമാൻ ഹാജി, എം.സി. അബ്ദുൽ കരീം ഹാജി , നജീം നൂറുദ്ധീൻ, ഹാരിസ് എകെവി, ലുഖമാനുൽ ഹഖീം തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, ഇർഷാദ് ആറാട്ടുപുഴ, ഫൈസൽ ഏറാമല, സിദ്ധിഖ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. ഐസിഎഫ് സെൻട്രൽ സെക്രട്ടറി ഫൈസൽ എറണാകുളം സ്വാഗതവും മദ്രസ സെക്രട്ടറി സുൽഫിക്കർ അലി അയിരൂർ നന്ദിയും പറഞ്ഞു.