മഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ്മ തമ്പുരാന്
Monday, January 10, 2022 5:32 PM IST
മസ്കറ്റ് : പ്രവാസി സംസ്‌കൃതിയുടെ മസ്കറ്റ് ചാപ്റ്ററിന്‍റെ മഹാകവി വെണ്ണിക്കുളം ഗോപാല കുറുപ്പ് സ്മാരക പുരസ്കാരം രവിവർമ്മ തമ്പുരാന് സമ്മാനിച്ചു. വെണ്ണിക്കുളം സെന്‍റ് ബഹനാൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എ. അനന്തഗോപനാണ് പുരസ്കാരം സമ്മാനിച്ചത്.

"മാരക മകൾ' എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ ജോബി , സിനിമ സംവിധായകൻ ലാൽജി ജോർജ് , ബിജു ജേക്കബ് കൈതാരം , സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് എബ്രഹാം, സൂസൻ ഐസക്, കവി പ്രേംജിത്ത് ലാൽ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിൻസി തോമസ്, കെ.വി. രശ്മി മോൾ എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പിൻറെ തിരഞ്ഞെടുത്ത കവിതകളുടെ. അവതരണവും നടന്നു.

ബിജു ജേക്കബ് വെണ്ണിക്കുളം