പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിയമം പിൻവലിക്കുക: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ജിദ്ദ
Wednesday, January 12, 2022 1:13 PM IST
ജിദ്ദ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് തുടങ്ങിയതു മുതൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതയാണ് സ്വീകരിച്ചുവരുന്നത്. അതിന്‍റെ അവസാന പതിപ്പാണ് രണ്ടും മൂന്നും കോവിഡ് വാക്സിനും രണ്ട് പിസിആർ ടെസ്റ്റും നടത്തി കുറഞ്ഞ ലീവിൽ നാട്ടിൽ വരുന്നവർ 7 ദിവസം ഹോം ക്വാറന്‍റൈനും 7 ദിവസം സ്വയം ക്വാറന്‍റൈനുമെന്നത്. ഈ നിയമം ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ജിദ്ദ ആവശ്യപ്പെട്ടു.

കോവിഡ് വാക്സിനുകൾ എടുക്കാത്ത പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികൾക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കരുത്.

പ്രവാസികൾ അടിയന്തര സ്വഭാവത്തോടെ കുറഞ്ഞലീവിൽ നാട്ടിൽ വരുമ്പോൾ ഈ നിയമം വളരെ പ്രയാസമുണ്ടാക്കുമെന്നും ഇസ്‌ലാഹി സെന്‍റർ പത്ര കുറിപ്പിൽ പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂർ