യാത്രയയപ്പു നൽകി
Saturday, January 22, 2022 7:00 AM IST
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈറ്റ്‌ സ്ഥാപക അംഗവും സജീവ പ്രവർത്തകയുമായ വത്സ സാമിനും വനിതാവേദി കുവൈറ്റ്‌ മുൻഉപദേശക സമിതി അംഗമായ സാം പൈനുംമൂടിനും വനിതാവേദി കുവൈറ്റ്‌ യാത്രയയപ്പു നൽകി.

കേന്ദ്ര കമ്മിറ്റി അംഗം രമ അജിത് കുമാർ സാം പൈനും മൂടിനെ കുറിച്ചും കേന്ദ്ര കമ്മിറ്റി അംഗം ഷിനി റോബർട്ട്‌ വത്സ സാമിനെ പറ്റിയുമുള്ള കുറിപ്പുകൾ അവതരിപ്പിച്ചു.

കലാകുവൈറ്റ് ട്രഷറർ പി. ബി സുരേഷ്, ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി. വി. ഹിക്മത്, ആർ. നാഗനാഥൻ, വനിതാവേദി കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, അബാസിയ യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വനിതാവേദി കുവൈറ്റ്‌ പ്രസിഡന്‍റ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് അമീന അജ്നാസ് നന്ദിയും പറഞ്ഞു. വനിതാവേദി കുവൈറ്റിന്‍റെ സ്നേഹോപഹാരം സജിത സ്കറിയ സമ്മാനിച്ചു.