കുവൈറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം
Wednesday, January 26, 2022 3:23 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.കോവിഡ് വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത് . കഴിഞ്ഞ 24 മണിക്കൂറിനടയില്‍ 5742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 46229 ആക്റ്റീവ് കോവിഡ് കേസുകളാണ് നിലവിലുള്ളത് . ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കിലും റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത് . 19.7 ശതമാനമാണ് ഇന്നത്തെ ടിപിആര്‍ നിരക്ക്.

ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2488 ആയി. 4856 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . തീവ്രപരിചരണ വിഭാഗത്തിൽ 68 പേരും കോവിഡ് വാര്‍ഡില്‍ 398 രോഗികളുമാണ് ചിക്തസയിലുള്ളതെന്ന് ആരോഗ്യ വക്താവ് അറിയിച്ചു. 29164 പേർക്കാണ് സ്വാബ് പരിശോധന നടത്തിയത്.

സലിം കോട്ടയിൽ