കുവൈറ്റ് ഇന്ത്യൻ ഇസ് ലാഹി സെന്‍ററിനു പുതിയ നേതൃത്വം
Thursday, January 27, 2022 1:29 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്ത്യൻ ഇസ് ലാഹി സെന്‍ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സയ്യിദ് അബ്ദുൾ റഹ്മാൻ തങ്ങൾ (പ്രസിഡന്‍റ്), അബ്ദുൾ ലത്തീഫ് പേക്കാടൻ, അബൂബക്കർ സിദ്ധീഖ് മദനി (വൈസ് പ്രസിഡന്‍റുമാർ), അയ്യൂബ് ഖാൻ (ജനറൽ സെക്രട്ടറി), യൂനുസ് സലീം (ട്രഷറർ), അബ്ദുൾ അസീസ് സലഫി (ഓർഗനൈസിംഗ് സെക്രട്ടറി), മനാഫ് മാത്തോട്ടം (ദഅവ സെക്രട്ടറി), അനസ് അഹ്‌മദ്‌ (എഡ്യൂക്കേഷൻ സെക്രട്ടറി),സി.കെ. അബ്ദുൽ ലത്തീഫ് (എംപ്ലോയ്മെന്‍റ് സെൽ ആൻഡ് ട്രെയിനിംഗ്),ഫൈസൽ കല്ലറക്കൽ (ഫൈൻ ആർട്സ്),
ടി.എം. അബ്ദുൽ റഷീദ് (ഹജ്ജ് ആൻഡ് ഉംറ), സൈദ് മുഹമ്മദ് റഫീഖ് ( ഐടി ആൻഡ് സോഷ്യൽ മീഡിയ), മുഹമ്മദ്ഷാനിബ് (ലൈബ്രറി), സഹദ് കെ.സി. (മാർക്കറ്റിംഗ്), നബീൽ ഹമീദ് (ഓഫീസ് അഡ്മിനിസ്ട്രേഷൻ), ഷമീമുള്ള (പ്രസ് ആൻഡ് മീഡിയ), ഫിറോസ്‌ .കെ(പബ്ലിക് റിലേഷൻ), നാസർ മൂട്ടിൽ (ഖ്യുഎൽഎസ് ആൻഡ് വെളിച്ചം), മൂഹമ്മദ് ആമിർ യു.പി. (സോഷ്യൽ വെൽഫെയർ) എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ അബ്ദുൾ അസീസ് സലഫി, ടി.എം.എ. റഷീദ്, ഫിറോസ് ചുങ്കത്തറ, അനസ് അഹ് മദ്, അബ്ദുൾ റഹ് മാൻ എന്നിവർ തെരെഞ്ഞെടുപ്പു നിയന്ത്രിച്ചു.

സലിം കോട്ടയിൽ