കുവൈറ്റിൽ പ്രതിദിന രോഗികള്‍ ആറായിരം കവിഞ്ഞു; കോവിഡ് കേസുകളില്‍ റിക്കാർഡ് വർധനവ്
Thursday, January 27, 2022 1:39 PM IST
കുവൈറ്റ് സിറ്റി : പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞതോടെ രാജ്യത്ത് പ്രതിദിന
കോവിഡ് കേസുകളിൽ റിക്കാർഡ് വർധനവ് ബുധനാഴ്ച രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനടയില്‍ 6454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 47484 ആക്ടീവ് കേസുകളാണ് നിലവിലുള്ളത് . ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിലും വന്‍ കുതിച്ചുചാട്ടമാണ് .

20.4 ശതമാനമാണ് ഇന്നത്തെ ടിപിആര്‍ നിരക്ക്. ഒരു കോവിഡ് മരണവും റിപ്പോർട്ടു ചെയ്തു. ഇതോടെ രാജ്യത്തു മരിച്ചവരുടെ എണ്ണം 2489 ആയി. 5198 പേർ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിൽ 73 പേരും കോവിഡ് വാര്‍ഡില്‍ 408 രോഗികളുമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വക്താവ് അറിയിച്ചു. 31583 പേർക്കാണ് സ്വാബ് പരിശോധന നടത്തിയത്.

സലിം കോട്ടയിൽ