"മബ്റൂക് കുവൈറ്റ് മധുര മഹോത്സവം 2022' സംഘടിപ്പിച്ചു
Thursday, May 19, 2022 9:24 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: മബ്റൂക് കുവൈറ്റ് കലാസാംസ്കാരിക സംഘടന അണിയിച്ചൊരുക്കിയ "മബ്റൂക് മധുര മഹോത്സവം 2022' അബാസിയ ഇംപിരിയിൽ ഹാളിൽ അരങ്ങേറി.

പരിപാടിയുടെ ഉദ്ഘാടനം ഔപചാരികമായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി എം.എ.സത്താർ പള്ളിപുരയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുയോഗത്തിൽ രക്ഷാധികാരി ശ്യാമ യോഹന്നാൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് പ്രതീഷ് സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് സിഡന്‍റ് ആരിഫ ബീവി, വിശിഷ്ടാതിഥികളായി അഷ്റഫ് കാളത്തോട്,വിനോദ് പെരേര, ശ്രീകുമാർ പിള്ള എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സുബീന സത്താർ പള്ളിപുര നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് നായർ , ഷാൻ കല്ലറ, അസൈനാർ കൂട്ടായി, സീനത്ത് , ബിന്ദു , അൻവർ ബാവ കൂട്ടായി എന്നിവരും പങ്കെടുത്തു.

വിവിധയിനം കലാപരിപാടികളായ ഗാനവും നൃത്തവും ഭരതനാട്യം കോമഡി ഷോയുടെയും സാന്നിധ്യം പരിപാടിക്ക് വർണപ്പകിട്ടേകി. കുവൈറ്റ് ഇശൽ ഗ്രൂപ്പ് ഒരുക്കിയ ഗാനമേളയും അരങ്ങേറി. കോഡിനേറ്റർ അജിത് നായരും അവതാരകൻ പ്രേംരാജും പരിപാടികൾ ഏകോപിച്ചു.