ഐസിഎഫ് കുവൈറ്റ്‌ ഫര്‍വാനിയ സെന്‍ട്രല്‍ തക്കാരം,പ്രോ-ആക്ടീവ് സംഗമം
Monday, May 23, 2022 11:16 AM IST
സലിം കോട്ടയിൽ
ഫര്‍വാനിയ: ഫിത്നകൾ കൂടിക്കൂടി വരുന്ന ഇന്നത്തെ കാലം, സൽകർമ്മങ്ങളും ദഅവാ പ്രവർത്തനങ്ങളും അടിക്കടി നടപ്പിലാക്കാൻ പ്രവർത്തകർ ബാധ്യസ്തരാണെന്ന് ഐ സി എഫ് പ്രൊആക്ടീവ് തക്കാരം സംഗമത്തിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. നബിയും സഹാബത്തും കാണിച്ച മാതൃക അതാണെന്നും ഓരോരുത്തരും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും അവർ ഉണർത്തി.

ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ മാർഗരേഖ വിശദീകരിച്ചു കൊണ്ട് നാഷനൽ സംഘടനാ കാര്യ പ്രസിഡന്‍റ് അഹമ്മദ് കെ മാണിയൂര്‍, ജി സി സെക്രട്ടറി അലവി സഖാഫി തെഞ്ചേരി എന്നിവര്‍ ക്ലാസ്സെടുത്തു. സെൻട്രൽ പ്രസിഡന്റ്‌ സുബൈര്‍ പെരുമ്പട്ട അധ്യക്ഷനായ പരിപാടിയില്‍ ഷൌക്കത്ത് പാലക്കാട്‌ സ്വഗതവും നസീര്‍ വയനാട് നന്ദി യും പറഞ്ഞു.