പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍
Tuesday, May 24, 2022 12:38 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷം പൂർണമായി പൊടിയിൽ മുങ്ങിയാതിനാല്‍ കാഴ്ച പോലും അസാധ്യമായിരുന്നു.

മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയുള്ള കാറ്റും പൊടിപടലങ്ങൾ വ്യാപിക്കാന്‍ കാരണമായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചിരുന്നു.