"കേരളത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സിപിഎം'
Saturday, June 25, 2022 7:11 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: വയനാട് എംപിയും ദേശീയ തലത്തിൽ ബിജെപി വിരുദ്ധ ചേരിയുടെ മുന്നണിപോരാളിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് കുവൈറ്റ് കെഎംസിസി. സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്യുന്ന രാഹുലിനെ സംഘപരിവാരം അധികാരത്തിന്‍റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുമ്പോൾ അതിനു പ്രോത്സാഹനം ചെയ്യുന്ന പണിയാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ കാണാനില്ലാത്ത എസ്എഫ്ഐ ഇപ്പോൾ ഇത്തരം ഒരു സമരവുമായി വന്നത് ആസൂത്രിതമായിത്തന്നെയാണെന്നും അതിനെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായി കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര ട്രഷറർ എം.ആർ. നാസർ എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.