മമ്പുറം തങ്ങളെ അനുസ്മരിച്ചു
Saturday, July 30, 2022 11:14 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ഖാദിരിയ്യ , ബാ അലവി തരീഖത്തുകളുടെ ആത്മീയ നേതൃത്വവും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങളിലെ മഹനീയ നേതൃത്വവുമായ ഖുത്ബുസ്സമാൻ മമ്പുറം തങ്ങൾ മത ജാതി ഭേദമന്യേ കേരളീയ സമൂഹത്തിനാകമാനം പൊതു സ്വീകര്യനായത്, ഇസ്ലാമിക വിശ്വാസ ആചാരാനുഷ്ഠാനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മതേതര മൂല്യങ്ങളെ ശക്തിപ്പെടുത്താൻ നേതൃപരമായ പങ്കുവഹിച്ചു എന്നതിനാലായിരുന്നുവെന്ന് ഐ സി എഫ് ഫർവാനിയ സെൻട്രൽ സംഘടിപ്പിച്ച മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

ഐസി എഫ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര അനുസ്മരണ പ്രഭാഷണം നടത്തി.
ശബിർ അരീക്കോട് സ്വാഗതവും സലീം മാസ്റ്റർ കൊച്ചനൂർ നന്ദിയും പറഞ്ഞു.