സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തി കു​വൈ​റ്റ്
Thursday, August 4, 2022 8:25 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തി കു​വൈ​റ്റ് സ​ർ​ക്കാ​ർ. രാ​ജ്യ​ത്തെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കു​പ​ക​രം കു​വൈ​റ്റി​ക​ളെ നി​യ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സൂ​പ്പ​ർ​വൈ​സ​ർ ജോ​ലി​ക​ൾ, മാ​നേ​ജ​ർ ത​സ്തി​ക​ക​ൾ തു​ട​ങ്ങി​യ ഉ​ന്ന​ത ത​സ്തി​ക​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ലി​സ്റ്റ് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ സാ​മൂ​ഹ്യ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

സ​മ​യ​ബ​ന്ധി​ത​മാ​യി കു​വൈ​റ്റ് വ​ൽ​ക്ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം യൂ​ണി​യ​ൻ ഓ​ഫ് ക​ണ്‍​സ്യൂ​മ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് പു​തി​യ നീ​ക്കം തി​ര​ച്ച​ടി​യാ​കും.