ഹരിലാൽ വൈക്കത്തിനെ ആദരിച്ചു
Thursday, September 29, 2022 2:08 PM IST
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹരിലാൽ വൈക്കത്തിനെ ആദരിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നരാംഗ് അദ്ദേഹത്തിന് പ്രശംസാപത്രവും സർട്ടിഫിക്കറ്റും നൽകി അഭിനന്ദിച്ചു.

മസ്കറ്റിലെ ഗോൾഡൻ ടുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിംഗ് കൺവീനറും മുൻ കേന്ദ്രമന്ത്രി ഈ അഹമ്മദിന്‍റെ മകനുമായ റയീസ് അഹ്‌മദ്, ഒഐസിസി ഒമാൻ സ്ഥാപക പ്രസിഡന്‍റ് സിദ്ധിക്ക് ഹസൻ, സോഷ്യൽ ക്ലബ് സെക്രട്ടറി ബാബു രാജേന്ദ്രൻ, അംഗങ്ങളായ അനീഷ് കടവിൽ, നിധീഷ് മാണി എന്നിവർ സന്നിഹിതരായിരുന്നു.