കോടിയേരിക്ക് കേളി അന്തിമാഭിവാദ്യമർപ്പിച്ചു
Sunday, October 2, 2022 10:48 AM IST
റിയാദ് : സിപിഎമ്മിന്‍റെ മുതിർന്ന നേതാവും, പോളിറ്റ് ബ്യുറോ മെമ്പറും, സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കോടിയേരി കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായി വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഏഴുവർഷത്തോളം സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച കോടിയേരി, പാർട്ടിയേയും, ഇടതുപക്ഷ മുന്നണിയേയും ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും തന്റേതായ സംഭാവന നൽകിയിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങളിൽ എന്നും അനുഭാവപൂർണം ഇടപ്പെട്ടിട്ടുള്ള കോടിയേരി, കേളിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിനായും റിയാദിലെത്തിയിട്ടുണ്ട്.

കോടിയേരിയുടെ നിര്യാണം സിപിഐ എംനും കേരളത്തിലെ പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും കേളി സെക്രട്ടറിയേറ്റിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.