ബിബിൻ സി.തോമസിന് ഫോക്കസ് യാത്രയയപ്പ് നൽകി
Tuesday, November 22, 2022 2:31 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന്‍റെ കൺവീനറും വറാ കൺസ്ട്രക്ഷൻ കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാനുമായ മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി ബിബിൻ സി.തോമസിന് ഫോക്കസ് സമുചിതമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് സലിംരാജിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് എക്സിക്യൂട്ടീവ് സാജൻ ഫിലിപ്പ് സ്വാഗതം പറഞ്ഞു.

ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി, ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, സലിം എം.എൻ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജ് കൈമാറി. ബിബിൻ തോമസ് മറുപടി പ്രസംഗം നടത്തി. ജോ: ട്രഷറർ ജേക്കബ്ബ് ജോൺ നന്ദി പറഞ്ഞു.