കേ​ളി ഇ​ട​പെ​ട​ൽ; ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Thursday, November 24, 2022 6:01 AM IST
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഇ​സ്റാ​ർ അ​ഹ​മ്മ​ദ് (60)ന്‍റെ മൃ​ത​ദേ​ഹം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഇ​ട​പെ​ട​ലി​ൽ അ​ൽ​ഖ​ർ​ജി​ൽ ക​ബ​റ​ട​ക്കി.

ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജി​ലെ ഒ​രു വ​ർ​ക്ക്ഷോ​പ്പി​ൽ വെ​ൽ​ഡ​ർ ആ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ഇ​സ്റാ​ർ അ​ഹ​മ്മ​ദ്. ജോ​ലി ചെ​യ്ത് കൊ​ണ്ടി​രി​ക്കെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കും വ​ഴി മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ദ​ർ​ജോ​ണ്‍​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​രേ​ത​രാ​യ ഫൈ​ലൂ​ഷ് - സാ​ബി​റ കാ​ർ​തൂ​ണ്‍ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഷ​മ്മി നി​സ അ​ഞ്ചു​കു​ട്ടി​ക​ൾ. കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​ത്തോ​ടെ അ​ൽ ഖ​ർ​ജ് ഖ​ബ​ർ​സ്ഥാ​നി​ൽ കേ​ളി അ​ൽ ഖ​ർ​ജ് ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി.